ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി റോണി വി.പി തെരഞ്ഞെടുക്കപ്പെട്ടു

single-img
11 May 2017

ഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ന്യൂനപക്ഷ കാര്യ ചെയര്‍മാനും കോണ്‍ഗ്രസിന്റെ വ്യാപാര വ്യവസായി ദേശീയ ഉപാധ്യക്ഷനുമായ റോണി വി.പി യെ ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, സാമൂഹ്യ നീതി ഉറപ്പു വരുത്തുക എന്നതാണ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും സാമൂഹ്യ നീതി ഉറപ്പു വരുത്തേണ്ട ആവശ്യകതകളെ മാനിച്ച് പാര്‍ട്ടിയിലേക്ക് യുവാക്കള്‍ കൂടതലായി കടന്നു വരുന്നുണ്ടന്ന് റോണി വി.പി ഇ-വാര്‍ത്തയോട് പറഞ്ഞു. ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശിയ ചെയര്‍മാൻ മെഹ്‌താബ് റായാണ്.