ഓണ്‍ എയറില്‍ വായിക്കേണ്ടി വന്നത് താൻ ജോലി ചെയുന്ന ചാനലിന് സര്‍ക്കാര്‍ പൂട്ടിട്ട വാര്‍ത്ത; വാര്‍ത്ത മുഴുമിപ്പിക്കാനാവാതെ വിതുമ്പിയ അവതാരകയുടെ വീഡിയോ വൈറലാകുന്നു

single-img
11 May 2017

ഇസ്രയേലിന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അടച്ചൂപുട്ടുകയാണെന്ന വാര്‍ത്ത കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരകയുടെ വീഡിയോ വൈറലാകുന്നു. പ്രൈ ടൈം ന്യൂസ് വായിക്കുന്നതിനിടയിലാണ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനം സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത അവതാരക ഗെയ്‌ല ഈവനു അപ്രതീക്ഷിതമായി വായിക്കേണ്ടി വന്നത്.

പ്രൈം ടൈം ന്യൂസ് അവതരിപ്പിക്കുന്നതിനിടയിലാണ് ഔദ്യോഗിക ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാനുള്ള ഇസ്രേയേല്‍ പാര്‍ലമെന്റിന്റെ നിര്‍ദേശം ബ്രെയിക്കിങ്ങ് ന്യൂസായി ചാനലിന്റെ ഡസ്‌ക്കിലെത്തുന്നത്. ഈ വാര്‍ത്ത വായിച്ചു മുഴുമിപ്പിക്കാനാവാതെ ഗെയ്ല വിതുമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.facebook.com/iba.channel11/videos/1552219794810386/

കരച്ചില്‍ നിയന്ത്രിച്ച് ഗെയ്ല വീണ്ടും വായനയിലേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം. ഇടറിയ ശബ്ദത്തിലാണ് ഇത് തങ്ങളുടെ അവസാന പരിപാടിയാണെന്നത് ഗെയ്ല പറയുന്നത്. നിരവധിപേര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടും. അവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഗെയ്ല 55 സെക്കന്‍ഡ് നിളുന്ന വീഡിയോയില്‍ പറയുന്നുണ്ട്.

ചാനലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നിന്നും ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ചാനല്‍ അടച്ചു പൂട്ടന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ആലോചിക്കുന്ന വിവരത്തെക്കുറിച്ച് ചാനല്‍ ജീവനക്കാര്‍ക്ക് സൂചനയുണ്ടായിരുന്നെങ്കുലും ധ്രുതഗതിയില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആരും കരുതിയിരുന്നില്ല.

ദേശീയ ഗാനം ആലാപിച്ചാണ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിച്ചത്. രാഷ്ട്രീയപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചാനല്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനച്ചിച്ചതെന്ന് ദ ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.