രാജ്യത്തെ പാവപ്പെട്ട ഹിന്ദുക്കള്‍ പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു-മായാവതി

single-img
8 May 2017

ലക്നൗ: രാജ്യത്തെ പാവപ്പെട്ട ഹിന്ദുക്കള്‍ പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി. പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമണം നടത്തുന്നവരെ യുപിയിലെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ബിഎസ്പി നേതാക്കളുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് മായാവതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഹിന്ദു യുവ വാഹിനിയുടെ പേരില്‍ യുപിയില്‍ ചിലര്‍ അരാജകത്വം നടപ്പാക്കുകയാണ്. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും മായാവതി ചോദിച്ചു.