കണ്ണൂരിനെ ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു

single-img
8 May 2017

കണ്ണൂര്‍ : ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലയിലെ പൊലീസ് സംവിധാനത്തിന്റെയും സംയോജിത പ്രവര്‍ത്തനത്തിലൂടെയാണ് കണ്ണൂരിന് ഈ നേട്ടം സാധ്യമായത്.

വിവാഹം ഉള്‍പ്പടെയുള്ള പൊതുചടങ്ങുകള്‍ക്ക് ഹരിതമര്യാദകള്‍ (ഗ്രീന്‍ പ്രോട്ടോകോള്‍) നിര്‍ബന്ധമാക്കിയതും ജില്ലയില്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വിപണനവും ഉപയോഗവും നിരോധിച്ചതും ഈ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ്. ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയുവാന്‍ കടകളിലും ഓഡിറ്റോറിയങ്ങളിലും നിരന്തര പരിശോധനകള്‍ നടത്തുകയും ചട്ടലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷകളും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും അശ്രദ്ധയോടെ അജൈവമാലിന്യങ്ങൾ തള്ളുന്നവരില്‍ നിന്നും കനത്ത പിഴയും ഈടാക്കിയിരുന്നു. ജനങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെ അവബോധം സൃഷ്ടിക്കുവാനായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മുക്തമാക്കുവാന്‍ കണ്ണൂര്‍ ജില്ല നടത്തിയ ശ്രമങ്ങള്‍ ഏവര്‍ക്കും സാധ്യമാകുന്ന ഒരുത്തമ മാതൃക കൂടിയാണ്.