സുരഭിയുടെ ‘മിന്നാമിനുങ്ങ്’ ജൂലൈ 21ന് തീയറ്ററുകളില്‍

single-img
7 May 2017

സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ ജൂലൈ 21ന് തീയറ്ററുകളിലെത്തും. നിലനില്‍പിനുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട പോരാട്ടത്തിന്റെ കഥയാണ് അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിന്റേത്.

മിന്നാമിനുങ്ങിലെ മികച്ച അഭിനയത്തിന് സുരഭിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പ്രത്യേക പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ദേശീയ പുരസ്‌കാര പ്രഖ്യാപനം വന്നതോടെ മുന്‍വിധികളെ തകര്‍ത്തെറിഞ്ഞാണ് സുരഭി മികച്ച നടിയായത്. ആലിയ ഭട്ട്, സോനം കപൂര്‍, ഐശ്വര്യ റായ് എന്നിവരെ മറികടന്നായിരുന്നു ഈ നേട്ടം.

ഒറ്റക്ക് പൊരുതുന്നൊരു വിധവ സമൂഹത്തില്‍ നിന്ന് നേരിടുന്ന ആക്രമണങ്ങളെയും മകള്‍ക്കു മാത്രമായുള്ള അതിജീവനത്തെയും സുരഭി ഭാവതീവ്രമായിത്തന്നെ അവതരിപ്പിച്ചെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടിയത്.