വേക്കപ്പ്സമർപ്പണം 2017ന്റ ലോഗോ പ്രകാശനവും സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചു

single-img
6 May 2017

വെൽഫയർ അസോസിയേഷൻ കാസർകോട് എക്സ്പാട്രിയേറ്റ്സിന്റെ 2017 ലെ വിവിധയിനം പരിപാടിയായ ‘സമർപ്പണ’ത്തിന്റെ ലോഗോ പ്രകാശനം ബിഗ് ബസാർ ബിൽഡിംഗിലെ ഓഫീസിൽ വെച്ച് ചെയർമാൻ അസീസ് അബ്ദുല്ല യുവസംരംഭകൻ മെഹ്ഫൂസ് എം.ഡി.യ്ക്ക് നൽകി നിർവഹിച്ചു.ജി.സി.സിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും തദ്ദേശികളായ അംഗങ്ങളും പ്രസ്തുത ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അതിർത്തി കാക്കുന്ന വീര ജവാൻമാർക്കുള്ള ആദ്യ സമർപ്പണം ‘ഉള്ളം ത്രസിക്കുന്ന പാട്രിയോസം ‘ മെയ് 15ന് മൂവിമാക്സ് തിയേറ്റർ കോംപ്ലക്സിൽ ഉച്ചയ്ക്ക് 2 മണിക്ക് സിനിമാ സംവിധായകൻ ശ്രീ മേജർ രവി ഉത്ഘാടനം ചെയ്യും. തുടർന്ന് ദേശ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.

പ്രസുത പരിപാടിയുടെ സ്വാഗത സംഘം ചെയർമാനായി ടി.എ. മുഹമ്മദ് കുഞ്ഞി തൈവളപ്പിനേയും ജനറൽ കൺവീനറായി ഹമീദ് കാവിലിനെയും ട്രഷററായി മഹ്ഫൂസ് എം.ഡി.യെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : വൈസ് ചെയർമെൻ റഫീഖ് പി. ചെർക്കളം
മുനീർ മുഗു
ഇർഷാദ് ആലൂർ‌

ജോ .കൺവീനർ :കെ.പി.എസ്. വിദ്യാനഗർ, ടി.കെ. ജലാലുദ്ദീൻ

മീഡിയ ആന്റ് പബ്ലിസിറ്റി : മധൂർ ഷരീഫ് , എബി കുട്ടിയാനം , ഖയ്യൂം മാന്യ
ഫുഡ് ആന്റ് അക്കമ്മ ഡേഷൻ : അഷറഫ് ബെദിര, ഹാരിസ് ടി.കെ. (ഹോട്ട് കിച്ചൻ )

സ്റ്റേജ് ആന്റ് ഡക്കറേഷൻ : താജിഫ് ,നാസർ പള്ളം ,ഖലീൽ തൈവളപ്പ് ,മഅസൂം സ്കാനിയ, മുനീർ പൈക്ക

പി. ആർ ഓ : അഷ്കർ ബെള്ളൂർ

ചെയർമാൻ അസീസ് അബ്ദുള്ള അധ്യക്ഷനായ യോഗത്തിൽ സലാം കുന്നിൽ, യൂസുഫ് ഹൈദർ, ഉമ്മർ ഹാജി ആലൂർ, മുനീർ പൈക്ക എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സ്കാനിയ ബെദിര സ്വാഗതവും അഷ്റഫ് യേനപ്പോയ നന്ദിയും പറഞ്ഞു.