സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു.

single-img
5 May 2017

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു. നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ ഒ​പ്പു​വ​ച്ചു. ഉ​ത്ത​ര​വ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യും നി​യ​മി​ച്ചു. എ​ന്നാ​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

സെന്‍കുമാര്‍ കേസില്‍ വ്യക്തത ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി ചിലവായ 25,000 രൂപ പിഴ സഹിതം സുപ്രീം കോടതി തള്ളിയിരുന്നു. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് നിയമനം നടന്നില്ലെങ്കില്‍ അത് സര്‍ക്കാരിനെതിരായ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്കും ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുന്നതിലേക്കോ ഒക്കെ നീങ്ങിയേക്കാമെന്നുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്ന് ത​ന്നെ നി​യ​മിക്കണമെന്ന് സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.