സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള പാഠമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍;കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണം

single-img
5 May 2017

തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള പാഠമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. നിയമപണ്ഡിതരുടെ ഉപദേശം വരുത്തിവച്ച വിനയാണിതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉപേദശികള്‍ക്ക് ഒന്നും വരാനില്ലല്ലോയെന്നും ദോഷം എല്‍ഡിഎഫിനാണെന്നും വ്യക്തമാക്കിയ അദ്ദേഹം കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. വിധിയെ നിസാരമായി തള്ളരുതെന്നും ഇത് ഇനി വരുന്ന കാലത്തേക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് വൈകുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ വന്‍തിരിച്ചടി നേരിട്ടിരുന്നു. കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. മാത്രമല്ല 25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നും വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി.