സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

single-img
4 May 2017

തിരുവനന്തപുരം: കേരള പൊലീസില്‍ വീണ്ടും അഴിച്ചുപണി. ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് അസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. അനില്‍ കാന്തിന് പകരമാണ് ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആന്റ് കണ്‍സഷന്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്ത് നിന്നുമാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു.കേരള പൊലീസ് ഹൗസിങ് ആന്റ് കണ്‍സഷന്‍ കോര്‍പറേഷനില്‍ പകരം നിയമനം ഉണ്ടാകുന്നത് വരെ ഇവിടുത്തെ താല്‍ക്കാലിക ചുമതലയും ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ആയിരിക്കും.

എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കി. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ ഷഫീന്‍ അഹമ്മദിനെ ഡിഐജിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വെ പൊലീസ് എസ്പിയായി നിയമിച്ചു.തിരുവനന്തപുരം സിബിസിഐഡി എസ്പിയായി മുഹമ്മദ് ഷബീറിനെ നിയമിച്ചു. നേരത്തെ പൊലീസ് ആസ്ഥാനത്ത് ചുമതലയായിരുന്നു ഇദ്ദേഹത്തിന്. കോസ്റ്റല്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹരി ശങ്കറിനെ പൊലീസ് ആസ്ഥാനത്തേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.