മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റുപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

single-img
4 May 2017

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റുപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അറ്റകുറ്റപ്പണി നടത്തി ജലനിരപ്പുയര്‍ത്താന്‍ കേരളം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുല്ലപ്പെരിയാര്‍ കരാര്‍ പ്രകാരം കേരളത്തിന്റെ അനുവാദത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന് അവകാശമുണ്ടെങ്കിലും ഇത് ചെയ്യാന്‍ കേരള സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പരാതിപ്പെട്ടത്.

2014 മെയ് 7നു മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 ഫീറ്റ് വരെ ഉയര്‍ത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയതിനു ശേഷം ജലനിരപ്പ് 152 ഫീ്റ്റായി വീണ്ടും തമിഴ്നാടിന് ഉയര്‍ത്താമെന്നായിരുന്നു സുപ്രീം കോടതി. സുപ്രീം കോടതിയില്‍ വിധിയില്‍ വ്യക്തതേടി കേരളം സുപ്രീം കോടതിയെ വീണ്ടും സമീപിച്ചിരുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് ജൂലായ് രണ്ടാം വാരം കേസില്‍ വാദം കേള്‍ക്കും.