കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മാണിയുടെ നീക്കം ദൗര്‍ഭാഗ്യകരമെന്ന് പി.ജെ. ജോസഫ്

single-img
4 May 2017

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് -എമ്മിന്റെ നീക്കം നിര്‍ഭാഗ്യകരമായി പോയെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനം. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമല്ല. എല്‍ഡിഎഫില്‍ ചേരുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.