കിട്ടാക്കടം പിടിച്ചെടുക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു

single-img
4 May 2017

ന്യൂഡല്‍ഹി: ബോധപൂര്‍വം കടം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആര്‍ബിഐയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ബാങ്കുകളിലെ വര്‍ധിച്ചുവരുന്ന കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്ന് വ്യാപാകമായി പരാതി ഉയര്‍ന്നിരുന്നു.

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ഏത് തരത്തില്‍ ഇടപെടണമെന്ന് ഇനി ആര്‍ബിഐ നിശ്ചയിക്കും. അതോടൊപ്പം ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചും അടുത്ത പാര്‍ലമെന്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. 2016 ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 6.07 ലക്ഷം കോടി രൂപയാണ്. ഇതില്‍ തന്നെ പൊതുമേഖല ബാങ്കുകളുടേത് 5.02 ലക്ഷം കോടി രൂപയോളം വരും.