അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബംഗ്ലാദേശുകാരിയുടെ കത്ത്; നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയയായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് സഹായം അഭ്യര്‍ഥിച്ച മോദിയെ സമീപിച്ചത്

single-img
3 May 2017

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബംഗ്ലാദേശുകാരിയുടെ കത്ത്.

നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയയായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് സഹായം അഭ്യര്‍ഥിച്ച് മോദിക്ക് കത്തയച്ചത്. വേശ്യാലയം നടത്തിപ്പുകാരാണ് ഇവര്‍ക്ക് 10,000 രൂപ നല്‍കിയത്. 2015ല്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് ഈ പണം ലഭിച്ചത്.

എന്നാല്‍ ഇത് പ്രധാനമന്ത്രി നോട്ടസാധുവാക്കല്‍ പ്രഖ്യാപിച്ച സമയത്താണ് അവര്‍ കൈമാറിയത്. പിന്നീടാണ് അറിഞ്ഞത് തന്റെ കൈവശമുള്ള പണത്തിന് കടലാസിന്റെ വിലയേയുള്ളുവെന്ന്. ഇതോടെ ഇവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ഇവര്‍ സഹായം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഒരാളാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇന്ത്യയിലേക്കെത്തിച്ച യുവതിയെ പുണെയിലെ ബുധ്വാര്‍പേട്ടിലെ വേശ്യാലയത്തിന് വില്‍ക്കുകയായിരുന്നു. 2015ല്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് ഈ പണം ലഭിച്ചത്.

2015ല്‍ രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ബംഗ്ലാദേശ് അനുവദിക്കുകയായിരുന്നു. വിവാഹിതയായിരുന്ന ഇവര്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ശേഷം 9000 രൂപയ്ക്ക് പ്രദേശത്തെ തുണിമില്ലില്‍ ജോലി ചെയ്താണ് ഇവര്‍ സ്വന്തം മാതാപിതാക്കളെ അന്ന് നോക്കിയിരുന്നത്. അതിനിടയില്‍ ജോലിസ്ഥലത്തുവെച്ച് പരിചയപ്പെട്ട ഒരാള്‍ 15,000 രൂപ ശ്മ്പളം കിട്ടുന്ന ജോലി ഇന്ത്യയില്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി പരാധീനതയിലായിരുന്ന യുവതി വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്ത്യയിലെത്തിയ യുവതിയെ ഇയാള്‍ ഒരു നേപ്പാളി സ്ത്രീക്ക് 50,000 രൂപയ്ക്ക് വിറ്റു. പിന്നീട് ബംഗളൂരുവിലെ മറ്റൊരു സ്ത്രീക്ക് മറിച്ചു വിറ്റു. ഇവരാണ് യുവതിയെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചിഴച്ചത്. എന്നാല്‍ 2015 ഡിസംബറില്‍ സന്നദ്ധ സംഘടനകളുടെ ഇടപെടലാണ് യുവതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. തനിക്ക് പണം മാറ്റിയെടുക്കാന്‍ പ്രധാനമന്ത്രി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി.