ജവാന്‍മാരെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം;സൈന്യത്തിന്റെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

single-img
2 May 2017

ശ്രീനഗര്‍: സൈന്യത്തിന്റെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ആക്രമണത്തില്‍ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളാണ് സൈന്യം തകര്‍ത്തത്.
തിരിച്ചടി സംബന്ധിച്ച് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചരുന്നു. ആക്രമണം ശക്തമാക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. ജവാന്‍മാരുടെ മൃതശരീരം വികലമാക്കിയ നടപടിയെ ശക്തമായി അപലപിച്ച മന്ത്രി ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരിലെത്തി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.