പാചകവാതക തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും

single-img
1 May 2017

തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ അനശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനാല്‍ സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും.

തൊഴിലാളികളുമായി ലേബര്‍ കമീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ ആറ് പാചക വാതക പ്ലാന്റുകളില്‍ നിന്നുള്ള വിതരണം നാളെ മുതല്‍ മുടങ്ങും.

1500 ല്‍ പരം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വലിയതോതിലുള്ള പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കുക എന്നതിനാല്‍ സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുന്നുവെന്നാണ് വിവരം.