സംസ്ഥാനത്ത് പാചകവാതക വില കുറഞ്ഞു

single-img
1 May 2017

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് നേരിയ ആശ്വാസം നല്‍കി സംസ്ഥാനത്ത് പാചകവാതക വില കുറഞ്ഞു. സബ്സിഡിയുള്ള സിലിണ്ടറിന് 91 രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയുമാണ് വില കുറഞ്ഞത്. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ വില 735 രൂപയില്‍ നിന്നും 644 രൂപയായി. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ആഗോളതലത്തില്‍ എല്‍പിജിയുടെയും ക്രൂഡ് ഓയിലിന്റെയും വിലയില്‍ ഉണ്ടായ കുറവാണ് വില കുറയാന്‍ കാരണം. അതേസമയം, ബാങ്കില്‍ എത്തുന്ന സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് കുറവുണ്ടാകും. 174 രൂപ 72 പൈസയായിരിക്കും ഇനി മുതല്‍ സബ്‌സിഡി ഇനത്തില്‍ ബാങ്ക് അക്കൗണ്ടിലേക്ക് വരിക.