ഐഎസ് ഭീകര്‍ക്കു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പെന്റഗണ്‍

single-img
1 May 2017

വാഷിംഗ്ടണ്‍: അമേരിക്കന്‍ സഖ്യസേന സിറിയയിലും ഇറാക്കിലും ഐഎസ് ഭീകര്‍ക്കു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. യുദ്ധം ആംരഭിച്ച 2014 മുതലുള്ള കണക്കാണ് പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യോമാക്രമണങ്ങളില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദിക്കുന്നതായും പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ സഖ്യസേനയുടെ ആക്രമണത്തില്‍ ഈ കാലയളവില്‍ മൂവായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ നിരീക്ഷണ സംഘടനകള്‍ ആരോപിക്കുന്നു.