യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി എം​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി; ഗു​ജ​റാ​ത്ത് വ​ൽ​സാ​ദ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാ എം​പി കെ.​സി പ​ട്ടേ​ലി​നെ​തി​രെയാണ് കേസെടുക്കാൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്

single-img
1 May 2017

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി എം​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി. ഗു​ജ​റാ​ത്ത് വ​ൽ​സാ​ദ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാ എം​പി കെ.​സി പ​ട്ടേ​ലി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ച് എം​പി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​ന് എം​പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഉ​ച്ച​ഭ​ക്ഷണ​ത്തി​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ യു​വ​തി​യെ എം​പി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​വ​ച്ച് യു​വ​തി​യെ ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൻ കൊ​ന്നു​ക​ള​യു​മെ​ന്ന് എം​പി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഭീ​ഷ​ണി​ക്കു​വ​ഴ​ങ്ങാ​തെ പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും കേ​സെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്നു. എ​ന്നാ​ൽ സം​ഭ​വം തേ​ൻ​കെ​ണി​യാ​ണെ​ന്നാ​ണ് എം​പി​യു​ടെ വാ​ദം. ത​ന്‍റെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം ഒ​രു സം​ഘം ആ​ളു​ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ്യാ​ജ​പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നെ​ന്ന് കെ.​സി പ​ട്ടേ​ൽ പ​റ​ഞ്ഞു.