പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് അസമില്‍ യുവാക്കളെ അടിച്ച് കൊന്നു

single-img
1 May 2017

ഗുവാഹത്തി: പശുമോഷണം ആരോപിച്ച് അസമിലെ ഗുവാഹത്തിയില്‍ രണ്ട് യുവാക്കളെ ഗ്രാമവാസികള്‍ അടിച്ചുകൊന്നു. നഗൗണ്‍ ജില്ലയിലെ കസോമോരി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടത്. അബു ഹനിഫ, റിയാസുദ്ദിന്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്.

പുല്‍മേട്ടില്‍ മേയുകയായിരുന്ന പശുക്കളെ മോഷ്ടിച്ചുവെന്നു പറഞ്ഞായിരുന്നു ഈ ക്രൂരത. ഒന്നരക്കിലോമീറ്റര്‍ യുവാക്കളുടെ പിന്നാലെ പിന്തുടര്‍ന്ന ഗ്രാമവാസികള്‍ അവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മരക്കഷ്ണം ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. പോലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ ആടുകളെ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഗോരക്ഷകര്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്സ്എസ്സും വര്‍ഗ്ഗീയാക്രമണമല്ലെന്ന് പൊലീസും വ്യക്തമാക്കി.