ആരാധകര്‍ കാത്തിരുന്ന നിവിന്‍ പോളിയുടെ തമിഴ് അരങ്ങേറ്റം ഉടന്‍

single-img
30 April 2017

തിരുവനന്തപുരം: കോളിവുഡിലും ഒരു കൈ നോക്കാനെത്തുന്ന മലയാളത്തിന്റെ പ്രിയ യുവതാരം നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം ഉടന്‍. ഗൗതം രാമചന്ദ്രന്റെ ‘റിച്ചീ’ എന്ന ചിത്രത്തിലൂടെയാണ് നിവിന്റെ തമിഴ് അങ്ങേറ്റം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ടീസറിന് കിട്ടിയ സ്വീകരണം തിയേറ്ററുകളിലും പ്രതീക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. റിച്ചിയെന്നു വിളിക്കുന്ന റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥും ലക്ഷ്മി ചന്ദ്രമൗലിയും പ്രകാശ് രാജുമാണ് നിവിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്ന മറ്റുതാരങ്ങള്‍.

കന്നഡയില്‍ ഹിറ്റായ രക്ഷിത് ഷെട്ടിയുടെ ഉളിദാവരും കാടന്റേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിച്ചി. അരങ്ങേറ്റം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് നിവിനും ആരാധകരും.