വിധി വന്ന് പിറ്റേന്ന് നടപ്പാക്കുമെന്ന് വിശ്വസിച്ചവര്‍ക്കാണ് തെറ്റുപറ്റിയത്; സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി

single-img
30 April 2017

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സുപ്രീം കോടതി വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീം കോടതി വിധി അന്തിമമാണ്. ഉചിതമായ തീരുമാനമെടുക്കും. അതില്‍ സംസ്ഥാന സര്‍ക്കാരിന് മറ്റു പ്രശ്‌നങ്ങളില്ലെന്നും വിധി വന്ന് പിറ്റേന്ന് നടപ്പാക്കുമെന്ന് വിശ്വസിച്ചവര്‍ക്കാണ് തെറ്റുപറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ ഡി.ജി.പിടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയത്. എത്രയും വേഗം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിധിപ്പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതിനാലാണ് ഹര്‍ജി.