എടിഎമ്മില്‍ നിന്നും ലഭിച്ചത് ഗാന്ധി ചിത്രമില്ലാത്ത നോട്ടുകള്‍ !

single-img
30 April 2017

മധ്യപ്രദേശ്: എടിഎമ്മില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകളും. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് ഇടപാടുകാരന് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത്.

ഗോവര്‍ധന്‍ ശര്‍മ്മ എന്നയാള്‍ക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500 രൂപ നോട്ടുകള്‍ ലഭിച്ചത്. ഇയാള്‍ പിന്നീട് എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടിപ്പിശകാണെന്നായിരുന്നു വിശദീകരണം. ഇയാളുടെ കൈയിലിരുന്ന നോട്ട് ബാങ്ക് അധികൃതര്‍ മാറ്റി നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ 25ന് 2000 രൂപ നോട്ടിലും സംസ്ഥാനത്ത് സമാന സംഭവമുണ്ടായിരുന്നു.