മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു പ്രധാനമന്ത്രി; താന്‍ സംസാരിക്കുന്നത് മുസ്ലീം പെണ്‍കുട്ടികള്‍ക്കു വേണ്ടി

single-img
29 April 2017

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം സമുദായാംഗങ്ങളാണ് ഇതിനു കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ബസവജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. തന്റെ സര്‍ക്കാര്‍ മുത്തലാഖ് പോലെയുള്ള പ്രാചീന നിയമങ്ങള്‍ക്ക് അന്ത്യം വരുത്തുമെന്നും മോദി വ്യക്തമാക്കിു. ഏപ്രില്‍ മാസം ആദ്യം ഭുവനേശ്വറില്‍ വച്ച് ചേര്‍ന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലും മോദി മുത്തലാഖിനെതിരെ രംഗത്തു വന്നിരുന്നു.