നിരാഹരം നടത്തി വന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

single-img
29 April 2017

വൈദ്യുതിമന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പൊമ്പിള ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമരക്കാരുടെ ആരോഗ്യനില തീര്‍ത്തും മോശമായെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. പോലീസ് നടപടിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആംആദ്മി പ്രവര്‍ത്തകരും ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കി.

ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വൈദ്യസഹായം നല്‍കാന്‍ അനുവദിക്കില്ലെന്നും പൊമ്പിള ഒരുമൈ പ്രവര്‍ത്തക ഗോമതി പറഞ്ഞു. ഇവര്‍ക്കൊപ്പം നിരാഹാരമിരുന്ന രാജേശ്വരിയെ ഇന്നു രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.