അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥനില്‍ വച്ചു മരണമടഞ്ഞതായി അഭ്യൂഹം; മരണം നടന്നുവെന്നു കാട്ടി പാക് പൗരന്റെ ഫേസ്ബുക്ക് പോസ്റ്റ്

single-img
29 April 2017

അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയില്‍ വച്ചു മരണമടഞ്ഞുവെന്നു മാധ്യമങ്ങള്‍.  ഹൃദായാഘാതത്തെ തുടര്‍ന്നു കറാച്ചിയിലെ ആഗാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദാവൂദ് ഗുരുതരാവസ്ഥയിലാണെന്നു രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പരക്കുന്നുണ്ട്. പാ്ക പൗരനും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന വ്യക്തിയുമായ ഈതിയാസ് മെഹ്മൂദ് ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ പ്രസ്തുത വാർത്ത പ്രസ്ദ്ധീകരിക്കുകയായിരുന്നു.

https://www.facebook.com/imtiaz.mahmood.96/posts/10156192192803009?pnref=story

ദാവൂദിന്റെ ആരോഗ്യനില ഗുരുതരമായതായുള്ള വാര്‍ത്തകള്‍ തള്ളി അനുയായിയായ ഛോട്ടാ ഷക്കീല്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഹൃദയാഘാതം മൂലം ദാവൂദ് ഇബ്രാഹിം മരണമടഞ്ഞെന്ന് പാകിസ്ഥാനില്‍ നിന്നുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഗുരുതരാവസ്ഥയിലാണെന്നും കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം അനുയായി ഛോട്ട ഷക്കീല്‍ തള്ളിക്കളഞ്ഞു.