സിനിമ ലോകത്തെ ഞെട്ടിച്ച് ബാഹുബലി ഫെയ്‌സ്ബുക്ക് ലൈവില്‍; ചിത്രം ഒരു മണിക്കൂറോളം ഫെയ്‌സ്ബുക്ക് ലൈവ് ഉണ്ടായിരുന്നു

single-img
28 April 2017

കൊച്ചി: സിനിമ ലോകത്തെ ഞെട്ടിച്ച് ബാഹുബലി ഫെയ്‌സ്ബുക്ക് ലൈവില്‍. ചിത്രം ഒരു മണിക്കൂറോളം ഫെയ്‌സ്ബുക്ക് ലൈവ് ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് ലൈവ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. തിരുപ്പതി സ്വദേശിയും കുവൈറ്റില്‍ താമസിക്കുന്നതുമായ വ്യക്തിയുടെ അക്കൗണ്ടിലൂടെയാണ് ചിത്രം ചോര്‍ന്നത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ വീഡിയോ ഡിലീറ്റ് ചെയ്തത്.

തിയേറ്ററില്‍ നിന്നും പകര്‍ത്തിയ വ്യാജപതിപ്പാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. 51ഓളം മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് രണ്ടായിരത്തിലധികം ഷെയറാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ വീഡിയോ ഡിലീറ്റ് ചെയ്തതായി കാണാം.

ബാഹുബലി രണ്ടിന്റെതെന്ന പേരില്‍ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനു പിന്നാലെയാണ് വ്യാജപതിപ്പും വ്യാജപതിപ്പും ചോര്‍ന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് എഡിറ്റിങ് ടേബിളില്‍ നിന്ന് ബാഹുബലിയിലെ ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. അണിയറപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഒരു ഗ്രാഫിക് ഡിസൈനറെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.