സിനിമയുടെ ആദ്യ ഷോ കഴിയുന്നതോടെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നെന്ന രഹസ്യം വെളിപ്പെടുത്തുമെന്ന് കെ.ആര്‍.കെയുടെ വെല്ലുവിളി

single-img
27 April 2017

ബാഹുബലി 2 നാളെ റിലീസിന് ഒരുങ്ങുകയാണ്. 2 വര്‍ഷമായി എല്ലാവരും കാത്തിരിക്കുന്ന കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടു തന്നെ അറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. അതിനാല്‍ ആദ്യം സിനിമ കാണുന്നവര്‍ കഥയുടെ സസ്‌പെന്‍സ് ഇല്ലാതാക്കരുതെന്ന അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്.

എന്നാല്‍ ഇതിനെ വെല്ലുവിളിച്ച രംഗത്തെത്തിയിരിക്കുകയാണ് വിവാദ കഥാപാത്രം കമാല്‍ ആര്‍ ഖാന്‍ അഥവാ കെ.ആര്‍.കെ സിനിമയുടെ ആദ്യ ഷോ കഴിയുന്നതോടെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നതെന്ന രഹസ്യം ഞാന്‍ പറയും എന്ന കാര്യം സത്യം ചെയ്യുന്നു. എന്നിട്ട് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

മോഹന്‍ലാലിനെ പരിഹസിച്ചതിലൂടെയാണ് മലയാളികള്‍ക്ക് കെആര്‍കെയെ പരിചിതമായതെങ്കിലും ബോളിവുഡിലും കോളിവുഡിലും ഇദ്ദേഹം കുപ്രസിദ്ധനാണ്. താരങ്ങളെ പരിഹസിച്ചും, വിവാദങ്ങള്‍ സൃഷ്ടിച്ചും പേര് സമ്പാദിക്കുന്ന ഇദ്ദേഹത്തിന്റെ പുതിയ ശപഥം ബാഹുബലിക്ക് എതിരെയാണ്.