പാര്‍ട്ടി ആസ്ഥാനത്തിന് പരിശുദ്ധി ലഭിക്കാന്‍ ശശികലയുടെ ചിത്രങ്ങള്‍ മറ്റണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു; മന്നാര്‍ഗുഡി സംഘത്തിന് ഇനി പടിയിറക്കം

single-img
26 April 2017

എഐഎഡിഎംകെ ഒഫീസില്‍ നിന്നും ശശികലയുടെ ചിത്രങ്ങളും ബാനറുകളും നീക്കം ചെയ്ത് പ്രവര്‍ത്തകര്‍. പാര്‍ട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്നു ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന ഒപിഎസ് വിഭാഗത്തിന്റെ ആവശ്യമാണ് പ്രവര്‍പത്തകര്‍ നിറേവറ്റിയത്.

അണ്ണാ ഡിഎംകെയുടെ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ശശികലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എടുത്തു മാറ്റണമെന്ന് ഒപിഎസ് വിഭാഗം നേതാവ് ഇ മധുസൂദനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യത്തെ പളനിസാമി വിഭാഗം അംഗീകരിക്കുകയായിരുന്നു. പുതിയ നീക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സന്തോഷത്തിലാണെന്നും അവര്‍ക്ക് അതു പ്രചോദനവും സന്തോഷവും നല്‍കുന്നുവെന്നും പനീര്‍സെല്‍വം പക്ഷം മാധ്യമ ഉപദേഷ്ടാവ് കെ. സാമിനാഥന്‍ പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തതോടെ പാര്‍ട്ടി ആസ്ഥാനത്തിന്റെ പവിത്രത തിരികെ ലഭിച്ചതായി ഇ. മധുസൂദന്‍ പറഞ്ഞു. ഇതിനിടെ രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ടി.ടി.വി ദിനകരന്‍ അറസ്റ്റിലായതോടെ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന് വഴി തുറന്നിരിക്കുകയാണ്. വി.കെ. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുള്‍പ്പെടെയുള്ള മന്നാര്‍ഗുഡി സംഘത്തിനു എഐഎഡിഎംകെ ഇനി എത്തിപ്പിടിക്കാനാകാത്ത ലക്ഷ്യമാകുമെന്നാണ് സൂചനകള്‍.