നാളെ മരിക്കുന്നവനെ ഇന്നലെ കൊല്ലുന്ന സ്‌റ്റേറ്റ് ബാങ്ക് നയം; ഒരുവര്‍ഷമാകാത്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ എസ്ബിഐ പിഴയായി ഈടാക്കുന്നത് 1145 രൂപ

single-img
26 April 2017

തൊടുപുഴ: ഒരുവര്‍ഷമാവാത്ത എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ 1145 രൂപ പിഴ. നിലവില്‍ എസ്.ബി.ഐ.യില്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നതാണ്. എസ്.ബി.ഐ., എസ്.ബി.ടി. ലയനം പൂര്‍ണമായതോടെ കഴിഞ്ഞ ദിവസം മുതല്‍ മുന്‍ എസ്.ബി.ടി. ശാഖകള്‍ക്കും ഇത് ബാധകമായി.

മിനിമം ബാലന്‍സ് തുക കുത്തനെ ഉയര്‍ത്തിയതിനു പിന്നാലെയാണ് എസ്.ബി.ഐ. മറ്റു നിബന്ധനകളുമായി ഇടപാടുകാരെ പിഴിയുന്നത്. ഇടപാടിന്റെ കാലയളവില്‍ എപ്പോഴെങ്കിലും മിനിമം ബാലന്‍സ് ഇല്ലാതെയോ നിശ്ചിത തവണയില്‍ക്കൂടുതല്‍ പണം പിന്‍വലിച്ചോ പിഴ വന്നിട്ടുണ്ടെങ്കില്‍ അതും അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോള്‍ ഈടാക്കും.

ഒരാള്‍ ഒരേ ബാങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുടങ്ങുന്നത് അനുവദനീയമല്ല. ഇതുപ്രകാരം ബാങ്ക് ലയനം വന്നപ്പോള്‍ എസ്.ബി.ടി.അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തവര്‍ക്കും പിഴ ഈടാക്കുന്നത് എസ്.ബി.ഐ. നിരക്കുകള്‍ പ്രകാരമാണ്.