ടെറസിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് കൃഷി; വീടിനുള്ളില്‍ വ്യാജ മദ്യം: രണ്ടുപേര്‍ അറസ്റ്റില്‍

single-img
25 April 2017

നെടുമങ്ങാട്: വീടിനുള്ളില്‍ വ്യാജ മദ്യം നിര്‍മിക്കുകയും വീട്ടുവളപ്പിലും ടെറസിലും ചീരക്കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി ചെയ്യുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. ന്നൂര്‍ക്കോണം ആര്‍ച്ച് ജംക്ഷനില്‍ എസ്എസ് ഹൗസില്‍ ഷംനാദ്(34), പ്രിയ എന്ന ഫാത്തിമ (29) എന്നിവരെയാണ് വലിയമല എസ്‌ഐ വി.അജേഷും സംഘവും അറസ്റ്റ് ചെയ്തത്.

6 കഞ്ചാവു ചെടികളും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 20 ലീറ്ററോളം വരുന്ന വ്യാജദ്യ നിര്‍മാണത്തിനുള്ള വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കൊല്ലം കാവനാട് സ്വദേശിയും മൂന്നു കുട്ടികളുടെ മാതാവുമാണ് പ്രിയ എന്ന ഫാത്തിമ. തന്റെ കുട്ടികളെ ഉപേക്ഷിച്ചിട്ടാണു ഷംനാദിനൊപ്പം കഴിയുന്നതെന്നു പൊലീസ് പറഞ്ഞു.

അഡീഷനല്‍ എസ്‌ഐ എം.ആര്‍.ഗോപകുമാര്‍, എഎസ്‌ഐമാരയ സെല്‍വരാജ്, ജോയി എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.