പാതകളെ തരംതാഴ്ത്തി മദ്യശാലകള്‍ തുറക്കാനുള്ള തമിഴ്നാട് നീക്കത്തിന് തിരിച്ചടി; പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

single-img
25 April 2017

ചെന്നൈ: സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ദേശീയ പാതകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം.

ദേശീയ സംസ്ഥാന പാതകള്‍ തദ്ദേശസ്ഥാനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സര്‍മിപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള ദേശീയ പാതകള്‍ ഏറ്റെടുക്കാന്‍ തദേശസ്ഥാപനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഉത്തരവ് ഏപ്രില്‍ 25നകം നടപ്പാക്കാനായിരുന്നു നിര്‍ദേശം.