കേരളാസർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു • ഇ വാർത്ത | evartha
Breaking News

കേരളാസർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു

കേരളാ സർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു. കേരള സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റാണു(https://www.keralauniversity.ac.in) ഹാക്ക് ചെയ്യപ്പെട്ടത്.

വെബ്സൈറ്റിലേയ്ക്കു പോകുന്നവർക്ക് ഒരു കറുത്ത സ്ക്രീനിൽ കശ്മീരിലെ ഇന്ത്യൻ സൈനികനടപടികളെ ചോദ്യം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളുമാണു കാണുവാൻ കഴിയുക.

ഇന്ത്യാ ഗവണ്മെന്റിനേയും ജനങ്ങളേയും അഭിസംബോധന ചെയ്തു കൊണ്ടു തുടങ്ങുന്ന സന്ദേശം കശ്മീർ ജനതയെ ഇന്ത്യ ദ്രോഹിക്കുകയാണു എന്നതരത്തിലുള്ള വാചകങ്ങളടങ്ങിയതാണു.

പേജിനുള്ളിൽ ഇന്ത്യൻ സൈന്യം കശ്മീരിൽ ചെയ്യുന്നത് എന്നതരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ഉണ്ട്.

കേരളാ സർവ്വകലാശാലയുടെ പരീക്ഷകൾ അടക്കമുള്ള നിരവധി വിവരങ്ങൾ അറിയാനും അപേക്ഷകൾ സമർപ്പിക്കാനും പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ ആശ്രയിക്കുന്ന വെബ്സൈറ്റാണു ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. എയർടെൽ അടക്കമുള്ള സേവനദാതാക്കൾ ഈ സൈറ്റ് സുരക്ഷാകാരണം കാണിച്ചു ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.