വെള്ളിവെളിച്ചത്തിന്റെ തിളക്കത്തിനിടയിലും പ്രണയിനിയുടെ കൈപിടിച്ച് ശരത്കുമാര്‍; അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അനശ്വരനാക്കിയ ശരത്കുമാര്‍ വിവാഹിതനായി
അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അനശ്വരനാക്കിയ ശരത്കുമാര്‍ വിവാഹിതനായി. കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥി കൂടിയായ ശരത്കുമാര്‍ ഇന്നു രവിലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ് പ്രണയിനിയായ രേഷ്മയുടെ കഴുത്തില്‍ താലികെട്ടിയത്.
അങ്കമാലി ഡയറീസിന്റെ വന്‍ വിജയത്തിന് ശേഷം സണ്ണിവെയ്‌നൊപ്പം തുല്യ വേഷത്തില്‍ അഭിനയിക്കുന്ന പോക്കിരി സൈമന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ശരത്കുമാര്‍. തിരുവനന്തപുരത്താണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി ശരത്കുമാര്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.
തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശരത്കുമാര്‍. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശരത്. ഷൂട്ടിംഗ് നടക്കുന്ന മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗത്തിലും ശരത്കുമാര്‍ അഭിനയിക്കുന്നുണ്ട്.