ജോലിയുടെ പേരില്‍ ഇനി ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്: ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സെന്‍കുമാര്‍

single-img
24 April 2017

ഡിപിജി സ്ഥാനത്തുനിന്നു മാറ്റിയ കേരള സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയില്‍ പോരാടാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു ടി.പി. സെന്‍കുമാര്‍. ജോലിയുടെ പേരില്‍ ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കു അദ്ദേഹം നന്ദി പറഞ്ഞു.

വ്യക്തിപരമായ കാരണം കൊണ്ടല്ല കോടതിയ സമീപിച്ചതെന്നും ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകരുതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉണ്ടാക്കിയ രേഖകളുടെ സത്യാവസ്ഥ കോടതിക്കു ബോധ്യമായെന്നും ഒരു കാലത്തും നടക്കാന്‍ പാറ്റത്ത കാര്യങ്ങളാണ് തനിക്കുനേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ കേരള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.