സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍ സുപ്രീംകോടതി വിധി

single-img
24 April 2017

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി ഏല്‍പ്പിച്ചുകൊണ്ട് സുപ്രീംകോടതി വിധി. സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍ സുപ്രീകോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് ഡിജിപി സ്ഥാനത്തു നിന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ നീക്കിയത് ശരിവെച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് മാറി മാറിവരുന്ന സര്‍ക്കാരുകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതെ സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്നതിന് ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡിജിപിമാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നകാര്യവും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ മുന്‍ ഡിജിപി കെ രാമാനുജത്തിനെയും സുപ്രീംകോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2012 ല്‍ തമിഴ്‌നാട്ടില്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ ഡിജിപിയായി നിയമിച്ച കെ.രാമാനുജം കുറച്ചു നാളുകള്‍ക്കു ശേഷം വിരമിക്കേണ്ടതായിരു. എന്നാല്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.