സ്ത്രീകളെ അപമാനിച്ച മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി

single-img
24 April 2017

സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു. ഇടുക്കിജില്ലയില്‍ എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.

പൊമ്പിള ഒരുമൈ കൂട്ടായ്മയിലെ സ്ത്രീകളെക്കുറിച്ചു മന്ത്രി മണി നടത്തിയ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണു എന്‍ഡിഎ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്‍ട്രന്‍സ് പരീക്ഷ, പാല്‍, പത്രം, ആശുപത്രി, വിവാഹം, മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളി തിരുനാള്‍, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി എന്‍ഡി അറിയിച്ചു.