ഈ ദുര്‍ഗന്ധം നാണം കെടുത്തുന്നത് നാടിനെ മുഴുവന്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മഞ്ജുവാരിയര്‍ രംഗത്ത്.

single-img
24 April 2017

സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്.

ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളെയുമാണ് മന്ത്രി അപമാനിച്ചതെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആര്‍ക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തില്‍ പെമ്പിളൈ ഒരുമയ്‌ക്കൊപ്പം നില്‍ക്കുന്നെന്നും മഞ്ജു പറഞ്ഞു.

സ്ത്രീകൾക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തിൽ കുറേപ്പേർക്കെങ്കിലുമുണ്ട്….

Posted by Manju Warrier on Sunday, April 23, 2017