മധ്യവേനലവധി ക്ലാസുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍

single-img
24 April 2017

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍. മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഈ നിര്‍ദേശത്തില്‍മേല്‍ സ്വീകരിച്ച നടപടികള്‍ പത്തു ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.