200 വര്‍ഷം പഴക്കമുള്ള ഗാഫ് മരം സംരക്ഷിക്കാന്‍ ഷാര്‍ജയില്‍ റോഡ് വഴിമാറ്റി

single-img
23 April 2017

ഷാര്‍ജ: 200 വര്‍ഷം പഴക്കമുള്ള മരം സംരക്ഷിക്കാന്‍ റോഡ് വഴിമാറ്റി. ഷാര്‍ജയുടെ തുറമുഖ ജനവാസ മേഖലയായ അല്‍ ഹംറിയയിലുള്ള ഗാഫ് മരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡ് വഴി മാറ്റിയത്. പ്രദേശവാസികള്‍ ഏറെ ആദരവോടെ കാണുന്നതാണ് ഈ ഗാഫ് മരം. ഹംറിയയിലേക്ക് വരുന്ന പുതിയ അതിഥികളോട് പ്രദേശ വാസികള്‍ അടയാളമായി പറയാറുള്ളത് ഈ മരമാണ്.

ഉള്‍നാടന്‍ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് പുതിയ റോഡുകളുടെ രൂപരേഖ തയ്യാറാക്കിയതിലാണ് മരവും ഉള്‍പ്പെട്ടത്. മരം മുറിച്ച് മാറ്റിയാലെ രൂപരേഖ പ്രകാരം കൃത്യമായ രീതിയില്‍ റോഡ് നിര്‍മാണം നടത്താന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ 200 വര്‍ഷം പഴക്കമുള്ള മരം മുറിച്ച് മാറ്റാന്‍ നഗരസഭ തയാറായിരുന്നില്ല. നഗരസഭ ഉടന്‍ തന്നെ ഷാര്‍ജ ഗതാഗത വിഭാഗവുമായി ചര്‍ച്ച നടത്തുകയും മരത്തെ ഒഴിവാക്കി റോഡിന്റെ രൂപരേഖ തയ്യാറാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഒരു ഭാഗത്ത് ജനവാസ മേഖലയും മറുഭാഗത്ത് വിജന പ്രദേശവുമാണ്. ജനവാസ മേഖലയോട് തൊട്ടാണ് മരം നില്‍ക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്