കാശ്മീര്‍ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ അജിത് ഡോവലും രാം മാധവും; മോദിയുടെ ‘വാത്സല്യ ഭാജനങ്ങ’ളെ ആക്രമിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ശ്രീനഗര്‍: കാശ്മീര്‍ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ബിജെപി നേതാവ് രാം മാധവുമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഡോവലും രാം മാധവും എടുത്തുചാടുന്നതിനു മുമ്പ് ഒന്നുകൂടി ആലോചിക്കാതിരുന്നതിന്റെ പ്രശ്‌നങ്ങളാണ് കാശ്മീര്‍ ഇപ്പോള്‍ നേരിടുന്നതെന്നും സ്വാമി ആരോപിച്ചു.ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ ആരോപണം.

അതേസമയം നേരത്തെ, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കാശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ് രാം മാധവ് ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചിരുന്നു.