കച്ചവടമല്ല സ്‌കുളൂകളുടെ ജോലി; സ്‌കൂളുകള്‍ വഴിയുള്ള യൂണിഫോം, ബാഗ് തുടങ്ങിയവയുടെ വില്‍പന നിരോധിച്ച് സിബിഎസ്ഇ

single-img
22 April 2017

ന്യൂഡല്‍ഹി : പാഠപുസ്തകം, നോട്ട്ബുക്ക്, യൂണിഫോം, ഷൂ, സ്റ്റേഷനറി, സ്‌കൂള്‍ ബാഗ് എന്നിവ സ്‌കൂളുകളില്‍ വില്‍ക്കാനോ ഏതെങ്കിലും കടയില്‍ നിന്നു വാങ്ങണമെന്നു കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കാനൊ പാടില്ലെന്ന് സിബിഎസ്ഇ യുടെ നിര്‍ദ്ദേശം. ഇത്തരം വില്‍പനകള്‍ സ്‌കൂളുകളുടെ ജോലിയല്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

സ്‌കൂളുകള്‍ കച്ചവട കേന്ദ്രങ്ങളായി മാറുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇ യുടെ പുതിയ നിര്‍ദ്ദേശം. സാമൂഹിക സേവനമെന്ന നിലയ്ക്കാണ് സ്‌കൂളുകള്‍ നടത്തേണ്ടതെന്നും അതിനെ ബിസിനസ് ആക്കരുതെന്നും അഫിലിയേഷന്‍ സംബന്ധിച്ച ചട്ടം 19.1(ii) വ്യക്തമാക്കുന്നുണ്ട്.

സിബിഎസ്ഇ അഫിലിയേഷന്‍ ഉള്ള സ്‌കൂളുകളില്‍ സിബിഎസ്ഇയുടെയൊ എന്‍സിഇആര്‍ടിയുടെയൊ പാഠപുസ്തകങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12ന് നിര്‍ദേശിച്ചിരുന്നു.