കുരിശായാലും കൈയേറ്റമാണെങ്കില്‍ ഒഴിപ്പിക്കണം; പിണറായി വിജയന്റെ നിലപാട് തള്ളി വിഎസ്

single-img
21 April 2017


മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍. കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ഇടതുമുന്നണി യോഗത്തില്‍ നടന്നുകൊണ്ടിരിക്കേയാണ് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിഎസ് രംഗത്തെത്തിയത്.

സര്‍ക്കാര്‍ സ്ഥലം കൈയേറി പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും ദൗത്യ സംഘം പൊളിച്ചു മാറ്റിയതിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു. കുരിശില്‍ ആരോട് ചോദിച്ചിട്ടാണ് തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.