Movies

വെറുതേ ചൊറിയാന്‍ നില്‍ക്കരുത്, വീട്ടുകാര്‍ക്കു പൊടിപോലും കിട്ടില്ല; മോഹന്‍ലാലിനെ അധിക്ഷേപിച്ച കെആര്‍കെയ്ക്കു മറുപടിയുമായി സുരാജ്

മോഹന്‍ലാല്‍ ഫാന്‍സിന് പുറമേ മമ്മൂട്ടി ആരാധകരും കെ ആര്‍ കെയുടെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആക്രമണം തുടരുകയാണ്. മലയാളി ഹാക്കര്‍മാര്‍ കെ ആര്‍ കെയുടെ ട്വിറ്റര്‍,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് വെല്ലുവിളിച്ചിട്ടുണ്ട്. ആരാധകര്‍ക്കൊപ്പം ആഷിക് അബുവും ഒമര്‍ ലുലുവും രൂപേഷ് പീതാംബരനും അടക്കമുള്ള സംവിധായകരും കെആര്‍കെയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.

മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്ത് വന്ന ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച്, കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേയെന്ന് പറഞ്ഞു കൊണ്ട് ഫേസ്ബുക്കിലൂടെയാണ് സുരാജ് പ്രതിരകതിച്ചത്. ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്നും സുരാജ് മുന്നറിയിപ്പ് നല്‍കി. പ്രതികരണം മലയാളത്തില്‍ ആയതിനാല്‍ കെ ആര്‍ കെയ്ക്ക് മനസിലാകില്ലെന്ന് കമന്റുകള്‍ വന്നപ്പോള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷാഭേദവുമായി സുരാജ് രംഗത്തെത്തി.

മുന്‍നിര ചലച്ചിത്രതാരങ്ങളെയും സംവിധായകരെയും വ്യക്തിഹത്യ ചെയ്തും വിമര്‍ശിച്ചും പേരെടുക്കാന്‍ ശ്രമിക്കുന്ന കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരെ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. ആഷിക് അബു ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കൊപ്പം കടുത്ത സൈബര്‍ ആക്രമണവും കെ ആര്‍ കെ നേരിട്ടു കൊണ്ടിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂടിന് പിന്നാലെ നടന്‍ വിനായകന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയാണ് മോഹന്‍ലാലിന് ഐക്യദാര്‍ഡ്യം അറിയിച്ചത്.

മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള കമാലിന്റെ ട്വീറ്റ് ആണ് വിവാദങ്ങള്‍ക്ക് തുടക്കം. സിനിമയിലെ പ്രമുഖതാരങ്ങളെ അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെ മുന്‍പും ‘പ്രശസ്തി’ ലക്ഷ്യമാക്കിയിട്ടുള്ള കമാല്‍ ആര്‍.ഖാന്‍ എന്ന കെആര്‍കെയെക്കുറിച്ച് മലയാളികളില്‍ പലരും കഴിഞ്ഞ ദിവസമാണ് കേട്ടത്. കരണ്‍ ജോഹറിനെയും കമല്‍ ഹാസനെയും അമിതാഭ് ബച്ചനെയുമൊക്കെ മോശം ഭാഷയില്‍ അപഹസിച്ചിട്ടുള്ള കെആര്‍കെ കഴിഞ്ഞദിവസമാണ് മോഹന്‍ലാലിനെതിരേ തിരിഞ്ഞത്.

എന്നാല്‍ കമാലിന്റെ ട്വീറ്റിനു ശേഷം മോഹന്‍ലാല്‍ ആരാധകരുട കടന്നാക്രമണമായിരുന്നു. ആരാധകര്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ‘പൊങ്കാല’യിട്ടു. മോഹന്‍ലാല്‍ ഫാന്‍സിന് പുറമേ മമ്മൂട്ടി ആരാധകരും കെ ആര്‍ കെയുടെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആക്രമണം തുടരുകയാണ്. മലയാളി ഹാക്കര്‍മാര്‍ കെ ആര്‍ കെയുടെ ട്വിറ്റര്‍,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് വെല്ലുവിളിച്ചിട്ടുണ്ട്. ആരാധകര്‍ക്കൊപ്പം ആഷിക് അബുവും ഒമര്‍ ലുലുവും രൂപേഷ് പീതാംബരനും അടക്കമുള്ള സംവിധായകരും കെആര്‍കെയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.

എന്നാല്‍ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് കെആര്‍കെ വീണ്ടും തെളിയിക്കുന്നു. മോഹന്‍ലാലിനെതിരെ കൂടുതല്‍ പരിഹാസട്വീറ്റുമായി കെആര്‍കെ വീണ്ടുമെത്തി. മലയാളികള്‍ ഇത്രയും രോഷം കൊള്ളുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലൂടെ കണ്ടുള്ള പരിചയത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെപ്പോലെയാണ് ഇരിക്കുന്നതെന്നും കെആര്‍കെ പറഞ്ഞു.