ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ നിർബ്ബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ

single-img
21 April 2017

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നിർബ്ബന്ധമാക്കിയ കേന്ദ്രസർക്കാർ നടാപടിയെ ചോഡ്യം ചെയ്തു സുപ്രീം കോടതി. സുപ്രീം കോടതിയുടെ പൂർവ്വകാല വിധിയെ മറികടന്ന് ഇത്തരമൊരു തീരുമാനമെടുത്ത സർക്കാരിനെതിരേ രൂക്ഷമായ ഭാഷയിലാണു പരമോന്നത നീതിപീഠം പ്രതികരിച്ചത്.

“ആധാർ കാർഡ് നിർബ്ബന്ധമാക്കരുതെന്ന് സുപ്രീം കോടതിവിധി നിലവിലിരിക്കെ അത് നിർബ്ബന്ധമാക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും?” സർക്കാരിനോട് അപ്പക്സ് കോടതി ചോദിച്ചു.

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡിന്റെ ആവശ്യമെന്താണെന്നു വിശദമാക്കാനും അപക്സ് കോടതി ആവശ്യപ്പെട്ടു.

എന്നാൽ നിരവധിപേർ പാൻ കാർഡുകൾ ഉപയോഗിച്ച് ഷെൽ കമ്പനികളിലേയ്ക്ക് ഫണ്ട് വകമാറ്റുന്നതായി കണ്ടതിനേത്തുടർന്നാണു ഇത്തരമൊരു തീരുമാനമെടുത്തതെന്നായിരുന്നു അറ്റോർണി ജനറൽ മുകുൾ രോഹ്താഗിയുടെ വാദം.

കഴിഞ്ഞമാസമാണു ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നിർബ്ബന്ധമാക്കിക്കൊണ്ട് കേന്ദ്രധനകാര്യവകുപ്പ് ഉത്തരവിറക്കിയത്. വ്യാജ പാൻ കാർഡുകൾ ഉപയോഗിച്ചുള്ള നികുതിവെട്ടിപ്പ് തടയാൻ ഇതു സഹായിക്കുമെന്നായിരുന്നു ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത്.