മൂന്നാര്‍ കൈയേറ്റം: സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു

single-img
21 April 2017

മൂന്നാര്‍: സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്. വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്നയാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ അനധികൃതമായി സ്ഥാപിച്ച കുരിശും ഷെഡും ഇടുക്കി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. മൂന്നാറില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ നടത്തിയ കൈയേറ്റമാണ് ഒഴിപ്പിച്ചത്.