കെആര്‍കെ അവിടെക്കിടന്നു പറയട്ടെ; പക്ഷേ വിദ്യാബാലന്റെ പ്രധാന ആഗ്രഹം മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നുള്ളതാണ്

single-img
20 April 2017

തന്റെ ഏറ്റവും വലിയ ആഗ്രഹം നടന്‍ മോഹന്‍ലാലിനൊപ്പം അഭിയിടിക്കുകയാണെന്നു ബോളിവുഡ്താരവും മലയാളിയുമായ വിദ്യാബാലന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാബാലന്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ ‘ഛോട്ടാ ഭീം’ എന്ന് അധിക്ഷേപിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം കെആര്‍കെ വന്‍ വിമര്‍ശനങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന സമയത്താണ് വിദ്യാബാലന്‍ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്.

മുമ്പ് ലോഹിതദാസ് രചന നിര്‍വ്വഹിച്ച് കമല്‍ സംവിധാനം ചെയ്ത ‘ചക്രം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വിദ്യാബാലന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്നു പല വേദികളിലും തന്റെ ആദ്യ നായകനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വിദ്യാബലന്‍ വെളിപ്പെടുത്തിയിരുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’ എന്ന ചിത്രത്തില്‍ വിദ്യാബാലനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. ചില തര്‍ക്കങ്ങളെ തുടര്‍ന്നു വിദ്യ ചിത്രം ഉപേക്ഷിക്കുകയും പകരം മഞ്ജു വാര്യര്‍ ആ വേഷത്തിലെത്തുകയഒമായിരുന്നു. ചിത്രം ഉപേക്ഷിക്കാനുള്ള കാരണവും വിദ്യ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

കമല സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന സിനിമയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് പ്രമുഖ ബോളിവുഡ് അഭിനേത്രി വിദ്യാ ബാലന്‍. മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്നും എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും സിനിമയും വികസിച്ച് വന്നില്ലെന്നും വിദ്യ

ആമി എന്ന ചിത്രത്തിനു വേണ്ടി സംവിധായകന്‍ പ്രോജക്ടുമായി സമീപിച്ചപ്പോള്‍ത്തന്നെ കരാര്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പ്രതീക്ഷിച്ച രീതിയില്‍ എന്റെ കഥാപാത്രവും മൊത്തത്തില്‍ സിനിമയും വികസിച്ചുവന്നില്ല. തുടര്‍ന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടായി. അതുകൊണ്ട് മാത്രമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്- വിദ്യ പറയുന്നു.