ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ മൂന്നാര്‍ ഗേറ്റ് ഹോട്ടലിന്റെ പട്ടയം റദ്ദു ചെയ്തു; ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

single-img
20 April 2017

 

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ നിന്നും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍. ഒഴിപ്പിക്കലിന്റെ ഭാഗമായി പൂപ്പാറയിലെ മൂന്നാര്‍ ഗേറ്റ് ഹോട്ടലിന്റെ പട്ടയം സബ് കളക്ടര്‍ റദ്ദ് ചെയ്തു. ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഎച്ചആര്‍ ഭൂമിയില്‍ ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സബ് കളക്ടര്‍ പട്ടയം റദ്ദാക്കിയത്. ഇതു ചോദ്യം ചെയ്ത് ഹോട്ടലുടമ ഉടമ കളക്ടര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അതു തള്ളുകയായിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് സബ്ബ് കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.

മൂന്നാറിലും ദേവികുളത്തുമായി നടക്കുന്ന കൈയേറ്റങ്ങള്‍ റഒഴിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയ സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപിയാണ് ശ്രീറാം വെങ്കിട്ടരാമന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്.