സമ്പന്നര്‍ക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫേസ്ബുക്ക്: ഇന്ത്യക്കാരെ ദരിദ്രരെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒയ്ക്ക് സുക്കര്‍ബര്‍ഗിന്റെ ഒളിയമ്പ്

single-img
19 April 2017

ഇന്ത്യക്കാരെ ദരിദ്രരെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഒളിയമ്പ്. സനാപ്പ് ചാറ്റ് സമ്പന്നര്‍ക്കു മാത്രമുള്ളതാണെന്നു തുറന്നു പറഞ്ഞ സ്പീഗല്‍ ഇന്ത്യ പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ സ്‌നാപ്പ് ചാറ്റ് വ്യാപകമാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ിതിനു മറുപടിയെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ നിലപാടുകളെപ്പറ്റി പറഞ്ഞിരിക്കുന്നത്.

‘സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫെസ്ബുക്ക്’ എന്നാണ് കാലിഫോര്‍ണിയ സാഞ്ചോസിലെ മക്കനെറി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വാര്‍ഷിക ഫെസ്ബുക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.

‘ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്‌പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല’ എന്നായിരുന്നു സ്പീഗല്‍ 2015ല്‍ പറഞ്ഞിരുന്നത്. വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത വന്‍ വിവാദമായിരുന്നു.