പ്രധാനമന്ത്രിസ്ഥാനം മോദി കൊണ്ടുപോയപ്പോള്‍ രാഷ്ട്രപതി സ്ഥാനം സുപ്രീംകോടതിയും തട്ടിയെടുത്തു; അപ്രതീക്ഷിത കോടതിവിധിയെത്തുടര്‍ന്നു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും അഡ്വാനിയും ജോഷിയും പുറത്തേക്ക്: തിരിച്ചുവരവിനുപോലും സാധ്യതയില്ലാതെ പ്രതിസന്ധിയിലായി രാഷ്ട്രീയ ഭീഷ്മാചാര്യന്‍

ബാ​ബ​റി മ​സ്ജി​ദ് തകർത്ത കേസിലെ സുപ്രീംകോടതിയുടെ നിർണ്ണായകവിധി മുതിർന്ന ബി ജെ​ പി നേതാക്കളായ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ർക്ക് സമ്മാനിക്കുന്നത് വൻ തിരിച്ചടിയാണ്. പ്രസ്തുത കേസിൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധിയെ തുടർന്ന് രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനുള്ള അ‌വസരമാണ് ഇരുവർക്കും നഷ്ടമാകുന്നത്. വ​രു​ന്ന രാ​ഷ്‌ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എൻഡിഎ സ്ഥാനാർത്ഥിയായി അ‌ഡ്വാനി മത്സരിക്കുമെന്നാണ് ഉയർന്നു കേട്ടിരുന്നത്. രണ്ടാം സ്ഥാനം മുരളീ മനോഹർ ജോ​ഷിക്കായിരുന്നു. ഇരുവരുടെയും മോഹങ്ങൾക്കാണ് സുപ്രീംംകാടതി വിധി കനത്ത ആഘാതമേൽപ്പിച്ചിരിക്കുന്നത്.

വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സി​ബി​ഐ നി​ല​പാ​ട് സു​പ്രീം കോ​ട​തി ശ​രി​വ​ച്ച​തോ​ടെ രാ​ഷ്‌ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ ലി​സ്റ്റി​ൽ​നി​ന്ന് ഇ​രു​വ​രും പു​റ​ത്താ​കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏകപക്ഷീയമായായിരുന്നു നരന്ദ്രമ​മോദി എത്തിയത്. എൽ കെ അ‌ഡ്വാനി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്നു ഉറപ്പിച്ചിടത്തു നിന്നും തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ മോദി അ‌ധികാരം ​കൈയിലൊതുക്കുകയായിരുന്നു. ഇതിനെത്തുടർന്നു ചെറുതല്ലാത്ത രീതിയിൽ മോദി- അ‌ഡ്വാനി ബന്ധത്തിന് ഉലച്ചിലും സംഭവിച്ചിരുന്നു. എന്നാൽ അ‌പ്രതീക്ഷിതമായി മോദി തന്നെ ഇന്ത്യയുടെ വരുംകാല രാഷ്ട്രപതി അ‌ഡ്വാനിയാണന്നെു പല സ്ഥലങ്ങളിലും ഉയർത്തിക്കാട്ടി മഞ്ഞുരുക്കാൻ ശരമിക്കുകയും ചെയ്തിരുന്നു.

ബി​ജെ​പി​യി​ലെ നേ​രേ​ന്ദ്ര​മോ​ദി- അ​മി​ത് ഷാ ​അ​ച്ചു​ത​ണ്ടി​ന് എ​തി​രാ​യ പല നീക്കങ്ങൾക്കും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​ഡ്വാ​നി​യും മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി​യും നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചിരുന്നു. എന്നാൽ രാഷ്ട്രപതി ചർച്ചകൾ ഉയർന്നു വന്നതോടെ ആ നീക്കങ്ങളിൽ നിന്നും അ‌ഡ്വാനിയും സംഘവും മാറിനിൽക്കുകയായിരുന്നു. എന്നാൽ പാ​ർ​ട്ടി​യു​ടെ ഏ​തെ​ങ്കി​ലും നി​ർ​ണാ​യ​ക സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചു​വ​രാ​നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാണ് ഇന്നത്തെ സുപ്രീം കോടതി വിധിയോടെ അ‌സ്തമിച്ചത്.

പ്രസ്തുത വിധി മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും അ​ഡ്വാ​നി​പ​ക്ഷ​ത്തെ ഒ​തു​ക്കാ​ൻ കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ നിന്നും ഇനി ഈ നേതാക്കളുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കാൻ വഴിയില്ല. അ‌തല്ല അ‌ങ്ങനെയൊരു നിർദ്ദേശം വരികയാണെങ്കിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യം എതിർപ്പു വരുന്നത് മോദിയുടെ ഭാഗത്തു നിന്നാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.