ബാബറി മസ്ജിദ് കേസില്‍ അഡ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നു സുപ്രീംകോടതി

single-img
19 April 2017

ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേസില്‍ നേതാക്കള്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

അഡ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ളവരാണ് വിചാരണ നേരിടേണ്ടത്. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചിരുന്നു. തുടർന്നാണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ പി.​സി.​ഘോ​ഷ്, റോ​ഹിം​ഗ്ട​ണ്‍ ന​രി​മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് പ്രസ്തുത കേസ് സംബന്ധിച്ചു വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായി അ‌4്വാനി വരുമെന്ന സൂചനകൾ നിലനിൽക്കേയാണ് അ‌പ്രതീക്ഷിതമായി സിബിഐ രംഗത്തെത്തിയത്. പ്രസ്തുത കേസ് സംബന്ധിച്ചുള്ള ഉത്തരവുകൾ അ‌ധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.